കഴിഞ്ഞയാഴ്ച ബംഗളൂരുവില്‍ നടന്ന ലഹരിമരുന്ന് വേട്ടയുടെ ഞെട്ടലിലാണ് കന്നഡ ചലച്ചിത്ര ലോകം. മൂന്ന് മലയാളികള്‍ ഉള്‍പ്പടെയുള്ള സംഘമാണ് കഴിഞ്ഞ ദിവസം നര്‍ക്കൊട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. പ്രമുഖര്‍ പങ്കെടുക്കുന്ന പാര്‍ട്ടികളിലും മറ്റും ലഹരിമരുന്ന് എത്തിച്ച് നല്‍കുന്ന സംഘമാണ് പിടിയിലായത്.
Unlock 4: ശ്രദ്ധിക്കുക.. മെട്രോ സർവീസിനുള്ള മാർഗനിർദ്ദേശങ്ങൾ ഇതാണ്..!
കേസില്‍ ഓഗസ്റ്റ് 21നായിരുന്നു ആദ്യ റെയ്ഡ്. ബാംഗളൂരുവിലെ കല്യാണ്‍ നഗറിലെ റോയല്‍ സ്വീറ്റ് സര്‍വീസ് അപ്പാര്‍ട്ട്മെന്‍റിലായിരുന്നു റെയ്ഡ്. രാത്രി 11.30ഓടെയാണ് കൊച്ചി സ്വദേശിയായ അനൂപ് മുഹമ്മദിനെ എന്‍സിബി ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന 145 എക്സ്റ്റസി ഗുളികകളും 2,20,000 രൂപയുമാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്.
കൊറോണ ബാധിച്ച് മരിച്ച ഫാർമസിസ്റ്റിന്റെ കുടുംബത്തിന് ഒരുകോടി രൂപയുടെ ചെക്ക് കൈമാറി
അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മറ്റ് അറസ്റ്റുകള്‍. തനിസാന്ദ്ര റോഡില്‍ നിന്നുമാണ് റിജേഷ് രവീന്ദ്രനെ എന്‍സിബി സംഘം പിടികൂടിയത്. 96 എക്സ്റ്റസി ഗുളികകളും 180 എല്‍എസ്ഡി സ്റ്റാമ്പുകളും ഇവിടെ നിന്നാണ് കിട്ടിയത്. ഇവിടെ നിന്നാണ് പാലക്കാട് സ്വദേശിനിയും ടെലിവിഷന്‍ താരവുമായ ജെ. അനിഖ ദിനേശിനെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നത്.
എടിഎം തട്ടിപ്പ് തടയാൻ പുതിയ സംവിധാനവുമായി SBI..!
ദോഡ്ഡഗുബ്ബിയിലെ ഫ്ലാറ്റില്‍ നിന്നുമാണ് അനിഖയെ അറസ്റ്റ് ചെയ്തത്.270 എക്സ്റ്റസി ഗുളികകളാണ് ഇവിടെ നിന്നും ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ ലഹരിമരുന്ന് വിതരണം നടത്തുന്നവരില്‍ പ്രധാനിയാണ് അനിഖയെന്നു തെളിഞ്ഞു.പാവക്കുട്ടികളിലെ എല്‍എസ്ഡി സ്റ്റാമ്പുകളില്‍ ഒളിപ്പിച്ചായിരുന്നു ഇവരുടെ ലഹരിമരുന്ന് വിതരണം.
ചൈനയ്ക്ക് വീണ്ടും തിരിച്ചടി; പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ
ഇതിനു പിന്നാലെ ചലച്ചിത്ര താരങ്ങള്‍ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി കന്നഡ സംവിധായകന്‍ ഇന്ദ്രജിത് ലങ്കെഷും രംഗത്തെത്തിയിരുന്നു.ഇന്നലെ അന്വേഷണസംഘം ലങ്കേഷിന്റെ മൊഴി രേഖപ്പെടുത്തി. 15ഓളം വരുന്ന താരങ്ങള്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും ലഹരിമാഫിയയുമായി ബന്ധമുള്ളതായി തെളിയിക്കുന്ന തെളിവുകളും ഇന്ദ്രജിത്ത് ലങ്കേഷ് അന്വേഷണ സംഘത്തിന് കൈമാറി.